ഈരാറ്റുപേട്ട: ഈരാറ്റുപേട്ട അയ്യപ്പൻ- ആനപ്രേമികൾക്ക് പ്രിയങ്കരനായിരുന്ന കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ (58) വിസ്‌മൃതിയിലേയ്ക്ക്.
മദപ്പാട് കാലമായതിനാൽ ഈരാറ്റുപേട്ട യിലെ ഉടമയുടെ വസതിയോടു ചേർന്ന് ആയിരുന്നു വാസം. കൂടാതെ കഴിഞ്ഞയാഴ്ച വീണതിനെ തുടര്‍ന്ന് നടയ്‌ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്ര ണ്ടോടെയായിരുന്നു അന്ത്യം. യൂറിനൽ ബ്ലാഡറിന് ബാധിക്കുന്ന കടുത്ത വൈറസ് രോഗമാണ് അയ്യപ്പന്റെ മരണത്തിനിടയാക്കിയതെന്ന് ഡോക്ടർ ശശീന്ദ്രദേവ് പറഞ്ഞു.
കോട്ടയം ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളുകുന്നേൽ തോമസ് പി. തോമസിന്റെ ആനയാണിത്. കോടനാട്ട് വനംവകുപ്പിന് ലഭിച്ച ആനക്കുട്ടിയെ, 1977 ഡി സംബർ 14-നാണ് തോമസ് പി. തോമസിന്റെ മാതാപിതാക്കളായ പരവൻപറമ്പിൽ വെള്ളൂ കുന്നേൽ കുഞ്ഞൂഞ്ഞ് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും വാങ്ങിയത്. അന്ന് ‘ആരാം' എന്നായിരുന്നു പേര്. അന്ന് അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ.
സംസ്ക്കാരം ബുധനാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോസ്റ്റ്മോർട്ടത്തിനു ശേഷം ഈരാറ്റുപേട്ട പരവൻ പറമ്പിൽ പുരയിടത്തിൽ നടക്കും. ഉടമ തോമസ് പി.തോമസ്, സഹോദരൻ ബാബു തോമസ് തുടങ്ങി കുടുംബാംഗങ്ങൾ എല്ലാവരും ആനയുടെ മൃതശരീരത്തിൽ പൂക്കൾ വിതറി ആദരാഞ്ജലികൾ അർപ്പിച്ചു.
കേരളത്തിലെ ആയിരക്കണക്കിന് ഉത്സവങ്ങളിൽ തിടമ്പേറ്റിയ ആന യ്ക്ക് ഏറെ ആരാധകരുണ്ടായിരുന്നു. തൃശ്ശൂർ പൂരം, തിരുനക്കര പൂരം തുടങ്ങിയ പൂരങ്ങളിലും എഴുന്നള്ളിച്ചിട്ടുണ്ട്. തൃശ്ശൂർ പൂരത്തിന് 2006-ൽ രാത്രി എഴുന്നള്ളിപ്പിന് തിടമ്പേറ്റി.കോടനാടിന്റെ മടിത്തട്ടിൽ നിന്ന് ആനകേരളത്തിന്റെ മുൻനിരയിലേക്കുയർന്ന മണികണ്ഠ നാമധാരി... തനിനാടൻ സഹ്യപുത്രൻ... വേലത്തരങ്ങൾക്കും വില്ലത്തരങ്ങൾക്കും താനില്ലെന്നു പലകുറി തെളിയിച്ച ശാന്തതയുടെ മൂർത്തീഭാവം...’’ ഈരാറ്റുപേട്ട അയ്യപ്പനെന്ന കൊമ്പനെ ആൾക്കൂട്ടങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചിരുന്നത് ഈ അനൗൺസ്മെന്റോടെയാണ്.
അഴകും ശാന്ത ശീലവും കൊണ്ട് ആണ് ആരാധകരുടെ മനം കവര്‍ന്ന ഗജരാജൻ, ഗജോത്തമൻ, ഗജരത്നം, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.