ബോഗാട്ട ∙ കൊളംബിയൻ നഗരമായ കാലിയിൽ വിമാനത്താളനത്തിനു സമീപമുള്ള തിരക്കേറിയ തെരുവിൽ വാഹന ബോംബ് പൊട്ടിത്തെറിച്ച് അഞ്ചു പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരുക്കേറ്റതായാണ് വിവരം. നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മാർക്കോ ഫിഡൽ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടാണ് ബോംബ് സ്ഫോടനം നടന്നതെന്നാണ് വിവരം
2026 ൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ ഉണ്ടായ സ്ഫോടനം രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനു ഭീഷണിയെന്നാണ് വിലയിരുത്തൽ. പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി കെട്ടിടങ്ങളും സ്കൂളും ഒഴിപ്പിച്ചു. കൂടുതൽ സ്ഫോടനങ്ങൾ ഭയന്ന് വലിയ ട്രക്കുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്ഫോടനത്തെപറ്റി വിവരങ്ങൾ നൽകുന്നവർക്ക് 10,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. നടന്നത് ഭീകരാക്രമണം ആണെന്നും ഭീകരത നമ്മളെ പരാജയപ്പെടുത്തില്ലെന്നും റീജിയണൽ ഗവർണർ ഡിലിയൻ ഫ്രാൻസിസ്ക പ്രതികരിച്ചു. ജൂണിൽ, കാലിയിലും പരിസര പ്രദേശങ്ങളിലും നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇടതുപക്ഷ ഗറില്ലകൾ ഏറ്റെടുത്തിരുന്നു. അന്നത്തെ സ്ഫോടനത്തിൽ 7 പേരാണ് കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.