മലപ്പുറം: സംസ്ഥാന കാർഷിക വിജ്ഞാന വ്യാപന രംഗത്ത് ഈ വർഷത്തെ പുരസ്കാരങ്ങൾ വാരിക്കൂട്ടി മലപ്പുറം ജില്ല. കേരള സർക്കാർ നൽകുന്ന 10 പുരസ്കാരങ്ങളാണ് ജില്ലക്ക് സ്വന്തമായത്. ഇന്ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് വിജയികളെ ആദരിക്കും. ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.
കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. പുരസ്കാരം നേടിയവരുടെ പട്ടിക ഇങ്ങനെ:മികച്ച കൃഷിഭവൻ:
മികച്ച തേനീച്ച കർഷകൻ:
മികച്ച കൃഷിക്കൂട്ടം (ഉൽപ്പാദന മേഖല):
മികച്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി:
മികച്ച സഹകരണ ബാങ്ക്:
രണ്ടാമത്തെ മികച്ച സ്കൂൾ:
രണ്ടാമത്തെ മികച്ച അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ADA):രണ്ടാമത്തെ മികച്ച അഗ്രികൾച്ചറൽ അസിസ്റ്റന്റ്:
മികച്ച പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ (PAO): അബ്ദുൾ മജീദ് സർ
മികച്ച ഡെപ്യൂട്ടി ഡയറക്ടർ (DD): ശ്രീലേഖ
കാർഷിക മേഖലയിലെ നേട്ടങ്ങൾക്കായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും, ചടങ്ങിൽ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അറിയിച്ചു.
മലപ്പുറം ജില്ലയുടെ കാർഷിക മുന്നേറ്റത്തിന് ഈ നേട്ടങ്ങൾ കൂടുതൽ പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.