71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തില്‍ ആലപ്പുഴ. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക.കായലില്‍ ട്രാക്കുകള്‍ വേര്‍തിരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് പരുപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. വൈകുന്നേരത്തോടെയായിരിക്കും വള്ളംകളി പ്രേമികള്‍ കാത്തിരിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.ചുണ്ടൻ വള്ളങ്ങള്‍ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി. 21 ചുണ്ടനും വനിതകള്‍ തുഴയുന്ന 6 വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങളാണ് പുന്നമടക്കായലില്‍ ഇറങ്ങുക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാൻ ഇത്തവണ വെർച്വല്‍ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെർച്വല്‍ ലൈനില്‍ ആദ്യം സ്പർശിക്കുന്ന വള്ളമാകും വിജയി.ശനിയാഴ്ച രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് വിവരം. രാവിലെ ആറു മുതല്‍ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കുകയില്ല. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയാണെങ്കില്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.