മണിയംകുളം: മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ- ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.
കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും ഏവർക്കും ഇഷ്ടം ആയി. കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികൾ വേദിയെ മനോഹരം ആക്കി. കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂർണം ആയിരുന്നു. കുട്ടികൾക്കും മാതാപിതാക്കൾ നടത്തിയ വിവിധ ഒണക്കളികൾ വാശിയേറിയതായിരുന്നു.PTA കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഓണസദ്യയും പായസവും അതിഗംഭീരം ആയിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി ജോസ് ഓണഘോഷ പരിപാടികൾക്ക് നേതൃത്വo നൽകി. മണിയoകുളം പള്ളിവികാരി ബഹുമാനപ്പെട്ട പോൾ പാറപ്ലക്കൽ പരിപാടികൾ ഉൽഘാടനം ചെയ്തു.വാർഡ്‌മെമ്പർ ശ്രീമതി ഷാന്റി തോമസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂളിൽ നടത്തപ്പെട്ട ഈ ഓണപ്പരിപാടികൾ എല്ലാവർക്കും തിരുവോണദിനത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു.മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ- ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 29, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.