ഭോപ്പാല്‍: ഇന്ത്യയുടെ തന്ത്രപ്രധാനവും ദേശീയ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെയും സാധാരണക്കാരെയും സംരക്ഷിക്കാനുമുള്ള സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട സുദര്ശന് ചക്ര ഒരു പരിചയായും വാളായും പ്രവര്‍ത്തിക്കുമെന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം സുദര്ശന് ചക്ര ദൗത്യത്തിന് കീഴില്‍ 'അയണ്‍ ഡോമി'ന്റെ ഇന്ത്യന്‍ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് സംയുക്ത സേനാ മേധാവി രൂപരേഖ സമര്‍പ്പിച്ചു. ഇലക്ട്രോണിക്- സൈബര്‍ അടിത്തറയിലുള്ള 'സോഫ്റ്റ് കില്‍' മാര്‍ഗ്ഗങ്ങളിലൂടെയും മിസൈലുകളും ലേസറുകളും പോലുള്ള 'ഹാര്‍ഡ് കില്‍' മാര്‍ഗ്ഗങ്ങളിലൂടെയും ശത്രുക്കളുടെ വ്യോമാക്രമണ ഭീഷണി കണ്ടെത്താനും നിരീക്ഷിക്കാനും നിര്‍വീര്യമാക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രക്രിയകളും സൃഷ്ടിക്കുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജനറല്‍ അനില്‍ ചൗഹാന് പറഞ്ഞു.സുദര്ശന് ചക്രയെ ഇന്ത്യയുടെ സ്വന്തം അയണ്‍ ഡോം അഥവാ ഗോള്‍ഡന്‍ ഡോം എന്ന് വിശേഷിപ്പിച്ച ചൗഹാന് കര, വായു, കടല്‍, ബഹിരാകാശം എന്നിവിടങ്ങളിലെ വിവരങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് വിവിധ മേഖലകളില്‍ നിന്നുള്ള ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. തത്സമയ വിശകലനത്തിനും പ്രതികരണത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൗവിലെ ആര്‍മി വാര് കോളേജില്‍ വെച്ച് നടന്ന, യുദ്ധം, യുദ്ധതന്ത്രങ്ങള്‍, പോരാട്ടരീതികള്‍ എന്നിവയെക്കുറിച്ചു രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മൂന്ന് സേനാവിഭാഗങ്ങളും പങ്കെടുക്കുന്ന സംവാദമായ രണ് സംവാദ് 2025-ല്‍ സംസാരിക്കുകയായിരുന്നു ജനറല്‍ അനില്‍ ചൗഹാന്.ഇന്ത്യയെപ്പോലൊരു വിശാലമായ രാജ്യത്തിന്, ഇത്രയും വലിയൊരു പദ്ധതിക്ക് രാജ്യം മുഴുവന്‍ ഒന്നിച്ചു നില്‍ക്കേണ്ടത് ആവശ്യമായി വരും. ഇത് താങ്ങാനാവുന്ന ചെലവില്‍ നാം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നതിനും തത്സമയ വിശകലനത്തിനും വേണ്ടി വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യേണ്ടി വരും.' അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.