മോസ്കോ; റഷ്യയിലെ കർസ്ക് മേഖലയിലുള്ള ആണവനിലയത്തിൽ യുക്രെയ്നിന്റെ ഡ്രോൺ ആക്രമണം.
നിലയത്തിന് തീപിടിക്കുകയും ചില ഉപകരണങ്ങൾക്കു കേടുപറ്റുകയും ചെയ്തു. എന്നാൽ ആണവവികിരണമോ മറ്റ് അപായങ്ങളോ ഇല്ലെന്ന് റഷ്യ അറിയിച്ചു. ആക്രമണം യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടില്ല.റഷ്യയിലെ സ്റ്റ്–ലുഗ തുറമുഖത്തും യുക്രെയ്ൻ ഇന്നലെ ഡ്രോണാക്രമണം നടത്തി.
നേരത്തെ യുക്രെയ്ൻ ആക്രമിച്ചതിനാൽ തീപിടിച്ച നോവോഷാക്ടിൻസ്ക് എണ്ണ സമ്പുഷ്ടീകരണശാലയിൽ 4 ദിവസമായി അണയാതെ തീ കത്തുകയാണ്. ദിവസം ഒരു ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന ശാലയാണ് ഇത്.
ശനിയാഴ്ച രാത്രി 95 യുക്രെയ്ൻ ഡ്രോണുകൾ തകർത്തെന്നു റഷ്യയും 48 റഷ്യൻ ഡ്രോണുകൾ തകർത്തെന്ന് യുക്രെയ്നും അവകാശപ്പെട്ടു. സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുക്രെയ്ൻ കീവ് ∙ യുക്രെയ്നിലേക്കു കനേഡിയൻ സൈന്യത്തെ അയയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നു കാനഡ പ്രധാനമന്ത്രി മാർക് കാർണി. യുക്രെയ്ന്റെ 34–ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കാർണി കീവിലെ പ്രസംഗത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
യുക്രെയ്ന് 69.5 കോടി യുഎസ് ഡോളറിന്റെ സൈനികസഹായം ഇന്നലെ നോർവേ പ്രഖ്യാപിച്ചു.വ്യോമപ്രതിരോധ മിസൈലുകൾക്കായാണ് ഇത്. യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിൽ 2 ഗ്രാമങ്ങൾ കൂടി തങ്ങളുടെ അധീനതയിലായെന്ന് റഷ്യ അവകാശപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.