സ്വർണമാല പൊട്ടിച്ചശേഷം ഷർട്ട് മാറ്റി കടന്നു, മോഷ്ടിച്ച സ്വർണം വിറ്റുകൊടുക്കാൻ സഹായിച്ചു..രണ്ട്പേരും പിടിയിൽ.

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ ഒരുപവൻ വരുന്ന സ്വർണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചശേഷം പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു ഷർട്ടിട്ട് കടന്നയാൾ പിടിയിൽ. നല്ലളം ളളിശ്ശേരിക്കുന്ന് നടവട്ടംപറമ്പ് ആയിഷാസിൽ നവാസ് അലി (39)യെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും പിടികൂടിയത്.

മോഷ്ടിക്കുമ്പോൾ ചുവന്ന ഷർട്ടിട്ടിരുന്ന ഇയാൾ തൊട്ടപ്പുറത്ത് പോയി കൈയിൽ കരുതിയ മറ്റൊരു ഷർട്ടെടുത്തിടുകയായിരുന്നു. നാട്ടുകാരും പോലീസും ചുവന്നഷർട്ടിട്ട ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പെട്ടെന്ന് തടിതപ്പാനാണ് ഇയാൾ ഇത്തരത്തിൽ ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30-ന് പന്നിയങ്കര വി.കെ. കൃഷ്ണമേനോൻ റോഡിലൂടെ നടന്നുപോകുകയായിരുന്ന പന്നിയങ്കര തിരുനിലംവയൽ സ്വദേശിനി ശീലാവതിയുടെ ഒരുപവൻവരുന്ന മാലയാണ് പിടിച്ചുപറിച്ചത്.

മോഷ്ടിച്ച സ്വർണം വിറ്റുകൊടുക്കാൻ സഹായിച്ച നല്ലളം കണ്ണാരമ്പത്ത് ബാസിത്ത് (36) എന്നയാളും പോലീസ് പിടിയിലായിട്ടുണ്ട്.

നവാസ് അലിയെ വ്യാഴാഴ്ച രാവിലെ തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്തുവെച്ചാണ് പിടികൂടിയത്. ഉച്ചയോടെ ബാസിത്തിനെയും പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ പ്രസന്നകുമാർ, എസ്‌സിപിഒമാരായ ദിലീപ്, ശരത്ത് രാജൻ, സിപിഒ പ്രജീഷ്, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ കെ. സുജിത്ത്, അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒ മാരായ ഐ.ടി. വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !