കോഴിക്കോട് ∙ ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ടു കാരിയർമാർ പിടിയിൽ. മലപ്പുറം സ്വദേശി ചേലേമ്പ്ര പുല്ലുകുന്ന് പുത്തലത്ത് ഹൗസിൽ ഷഹീദ് ഹുസൈൻ (28), കോഴിക്കോട് ചാലിയം സ്വദേശി വൈരം വളപ്പിൽ ഹൗസിൽ കെ.പി.അബു താഹിർ (25) എന്നിവരെയാണ് 155 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
രാമനാട്ടുകര കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന സംഘത്തിന് ഓണം വിപണി ലക്ഷ്യമിട്ടാണ് ഇവർ ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ചത്. നിരവധി തവണ ഇവർ കാരിയർമാരായി പ്രവർത്തിച്ചുണ്ടെന്ന് ഡാൻസാഫിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരുവിൽ നിന്നും കാറിലാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്. രാമനാട്ടുകര ഭാഗത്ത് പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡാൻസാഫ് ടീം, മുൻപ് നിരീക്ഷണത്തിലായിരുന്ന ഇവർ കാറിൽ പോകുന്നതു കണ്ട് പിന്തുടർന്ന് വൈദ്യരങ്ങാടി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇവർ രണ്ടു പേരും ലഹരി ഉപയോഗിക്കുന്നവരാണ്.പിടികൂടിയ ലഹരിമരുന്നിനു വിപണിയിൽ 5 ലക്ഷം രൂപ വിലവരും. മൊബൈൽ ഫോണും ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബെംഗളൂരുവിൽ ഇടപാടുകൾ നടത്തിയവരെ കുറിച്ചും രാമനാട്ടുകര ഭാഗത്തെ ലഹരിമരുന്നു സംഘത്തിലെ കണ്ണികളെ കുറിച്ചും ഇവരിൽ നിന്നും ലഭിച്ച സൂചന പ്രകാരം അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ടു കാരിയർമാർ 155 ഗ്രാം എംഡിഎംഎയുമായി പിടിയിൽ.
0
ചൊവ്വാഴ്ച, ഓഗസ്റ്റ് 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.