ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിൽ വ്യോമസേനയ്ക്കായി 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് ചൊവ്വാഴ്ച കേന്ദ്രം അനുമതി നൽകി. 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങുന്നതിനുള്ള അന്തിമ അനുമതി ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗമാണ് നൽകിയത്
ഇത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് വിമാനങ്ങൾ നിർമിക്കാൻ വഴിയൊരുക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾക്കുള്ള രണ്ടാമത്തെ ഓർഡറാണിത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങൾക്കായി സർക്കാർ ഓർഡർ നൽകിയിരുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുന്ന മിഗ് -21 വിമാനങ്ങൾക്ക് പകരമായി പുതിയ വിമാനങ്ങൾ നിർമിക്കാനാണ് ഈ പദ്ധതിയിലൂടെ വ്യോമസേന ലക്ഷ്യമിടുന്നത്.പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമ സേനയുടെയും പൂർണ പിന്തുണയോടെയുള്ള തദ്ദേശീയ പോർവിമാന പദ്ധതി തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രതിരോധ ബിസിനസിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എൽസിഎകളേക്കാൾ നൂതനമായ ഏവിയോണിക്‌സും റഡാറുകളും എൽസിഎ മാർക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എൽസിഎ മാർക്ക് 1 എകളിലെ തദ്ദേശീയ ഭാഗങ്ങൾ 65 ശതമാനത്തിൽ കൂടുതലായിരിക്കും.മെയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിൽ 97എൽസിഎ മാർക്ക്1എ പോർവിമാനങ്ങൾ വ്യോമസേനയ്ക്കായി വാങ്ങാൻ കേന്ദ്ര അനുമതി.
0
ബുധനാഴ്ച, ഓഗസ്റ്റ് 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.