മുന്നണി മര്യാദ ഒരുകൂട്ടര്‍ക്ക് മാത്രം ബാധകമായ കാര്യമല്ല, എം എസ്എഫിനെ പരസ്യമായി വെല്ലുവിളിച്ച് കെഎസ്‌യു നേതാക്കള്‍

കാസര്‍കോട്: കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റിനെ മാറ്റണമെന്ന പരാതിക്ക് പിന്നാലെ എംഎസ്എഫിനെ പരസ്യമായി വെല്ലുവിളിച്ച് കെഎസ്‌യു നേതാക്കള്‍. മുന്നണി മര്യാദ ഒരുകൂട്ടര്‍ക്ക് മാത്രം ബാധകമായ കാര്യമല്ലെന്നും പറ്റി നില്‍ക്കുന്ന ഇത്തിള്‍ മരത്തെ നശിപ്പിക്കാന്‍ നോക്കിയാല്‍ വെട്ടിമാറ്റാതെ വഴിയില്ലെന്നും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷന്‍ അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ്‌യു ഭാരവാഹി ആരാകണമെന്ന് സംഘടന തീരുമാനിക്കുമെന്നും സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും പരിധിയുണ്ടെന്നും അരുണ്‍ രാജേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ല എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
എന്നാല്‍ ഈ വിജയം ഇല്ലാതാക്കാന്‍ കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ശ്രമിച്ചെന്നാണ് എംഎസ്എഫിന്റെ പരാതി. 17 യുയുസിമാര്‍ എംഎസ്എഫിനും നാല് യുയുസിമാര്‍കെഎസ്‌യുവിനും കാസര്‍കോട് ജില്ലയിലുണ്ട്. ഇതില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കെഎസ്‌യു യുയുസിയെ ജില്ലാ പ്രസിഡന്റ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡണ്ടിനും കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും എംഎസ്എഫ് പരാതി നല്‍കുകയായിരുന്നു.

അതിനിടെ സംഭവത്തില്‍ കെഎസ്‌യുവിനെ പരിഹസിച്ച് എസ്എഫ്‌ഐ രംഗത്തെത്തി. കെഎസ്‌യു പ്രസിഡന്റ് നാവനക്കണമെങ്കില്‍ എംഎസ്എഫ് തീരുമാനിക്കണം എന്നാണ് പരിഹാസം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !