തിരുവനന്തപുരം: പുനരുപയോഗ, ഹരിത സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോത്‌പാദനം കൂട്ടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി ഗ്രിഡിലെ ഞെരുക്കം. നിരത്തിലെ ട്രാഫിക് ജാം പോലെ പ്രസരണവിതരണ ശൃംഖലയിൽ വൈദ്യുതപ്രവാഹം സുഗമമായി നടക്കുന്നതിനുണ്ടാകുന്ന തടസ്സമാണ് ഗ്രിഡിലെ ഞെരുക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സോളാർ, കാറ്റ് തുടങ്ങിയ സ്രോതസ്സുകളിൽനിന്നുള്ള ഉത്പാദനം മുൻകൂട്ടി നിശ്ചയിക്കാനാവില്ല. ഇങ്ങനെയുള്ള വൈദ്യുതി ഗ്രിഡിലേക്കെത്തുന്നതാണ് ഇതിന് പ്രധാനകാരണം.
പരിഹാരമാർഗങ്ങൾസോളാർ ഉത്പാദനം നിയന്ത്രിക്കുക, അല്ലെങ്കിൽ പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്തുകയോ കൂടുതൽ ബാറ്ററി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തുകയോ ആണ് പരിഹാരമാർഗങ്ങൾ. പ്രതിസന്ധി ഒഴിവാക്കാൻ പെട്ടെന്നുള്ള മാർഗമെന്നനിലയ്ക്കാണ് സോളാർ ഉത്പാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഗ്രിഡ് സമ്മർദം ചൂണ്ടിക്കാട്ടി കെഎസ്ഇബിയിലും സോളാർ ഉത്‌പാദനം നിയന്ത്രിക്കണമോ വേണ്ടയോ എന്നകാര്യത്തിൽ പൊരിഞ്ഞതർക്കം നടക്കുകയാണ്. പുതിയ സോളാർ ഉത്പാദകർക്ക് ആനുകൂല്യങ്ങൾ നിയന്ത്രിക്കാനുള്ള കരട് ചട്ടങ്ങൾ റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയതോടെയാണ് തർക്കം തുടങ്ങിയത്.
കേരളത്തിൽ സോളാർ ഉത്‌പാദനം അതിവേഗം കൂടുന്നതിനാൽ ഗ്രിഡിന് സമ്മർദമുണ്ടാകുന്നെന്നും ഇതുൾപ്പെടെയുള്ള ചെലവായി വർഷം 500 കോടി അധികം വേണ്ടിവരുന്നതായും കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചിരുന്നു.സോളാർ നിലയങ്ങളുടെ വ്യാപനം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് ഹരിതസ്രോതസ്സുകളിൽനിന്നുള്ള ഉത്‌പാദനത്തെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് കേരളത്തിലെ ഉത്‌പാദകർ വാദിക്കുമ്പോഴാണ് രാജ്യത്തുതന്നെ സോളാർ ഉത്‌പാദനം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.