ഭീകരസംഘടനയായ ഐഎസിന്റെ മുതിർന്ന നേതാവിനെ പിടികൂടി. വിശദാംശങ്ങൾ സ്ഥിരീകരിക്കാതെ യുഎസ്.

ബെയ്റൂട്ട് ∙ ഭീകരസംഘടനയായ ഐഎസിന്റെ മുതിർന്ന നേതാവിനെ സിറിയയിൽ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി. തുർക്കി അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ സൈനികനീക്കത്തിലാണ് ഇറാഖ് സ്വദേശിയായ ഐഎസ് കമാൻഡർ അബൂ ഹഫ്സ് അൽ ഖുറൈഷി പിടിയിലായത്.

മറ്റൊരു ഇറാഖ് സ്വദേശി സലാഹ് നൂമാൻ കൊല്ലപ്പെടുകയും ചെയ്തു. രണ്ടു വർഷം മുൻപ് ഐഎസ് തലവൻ അബൂ ഹുസൈൻ അൽ ഖുറൈഷി കൊല്ലപ്പെട്ടതിനു പിന്നാലെ അബൂ ഹഫ്സ് അൽ ഖുറൈഷി എന്നയാളെ പിൻഗാമിയായി ഐഎസ് അവരോധിച്ചതായി വാർത്തകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ പിടിയിലായത് അതേ നേതാവ് തന്നെയാണോ എന്നതിനു സ്ഥിരീകരണമില്ല. ബ്രിട്ടനിലെ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. വിശദാംശങ്ങൾ യുഎസ് സേന സ്ഥിരീകരിച്ചിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !