മൈതാൻഗഡി ∙ സൗത്ത് ഡൽഹിയിലെ മൈതാൻഗഡിയിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സത്ബാരി ഘടക് ഗ്രാമത്തിലെ 155–ാം നമ്പർ വീട്ടിലെ പ്രേം സിങ് (50), ഭാര്യ രജനി സിങ് (45), മകൻ ഋത്വിക് (24) എന്നിവരാണു മരിച്ചത്. ഇവരുടെ ഇളയ മകൻ സിദ്ധാർഥിനെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വീടിനുള്ളിൽ നിന്നു ദുർഗന്ധം പരന്നതിനെ തുടർന്നു പരിസരവാസികളാണു പൊലീസിൽ അറിയിച്ചത്. പൊലീസെത്തി വീട് തുറന്നപ്പോൾ രജനിയുടെ മൃതദേഹം വായ മൂടിക്കെട്ടിയ നിലയിൽ നിലത്തു കിടക്കുകയായിരുന്നു. അകത്തെ മുറികളിൽ പ്രേം സിങ്ങും ഋത്വിക്കും ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. വീടിനുള്ളിൽ കവർച്ചയോ ബലപ്രയോഗങ്ങളോ നടന്നതിന്റെ ലക്ഷണമില്ലെന്നു പൊലീസ് പറഞ്ഞുഅതിനിടെയാണ് ഇവരുടെ ഇളയമകൻ സിദ്ധാർഥിനെ ദിവസങ്ങളായി കാണാനില്ലെന്നു പരിസരവാസികൾ പറഞ്ഞത്. അയാൾ മനോരോഗത്തിനു ചികിത്സയിലായിരുന്നെന്നും സൂചനയുണ്ട്. കുടുംബത്തെ മുഴുവൻ താൻ വകവരുത്തിയെന്നു ചിലരോടു പറഞ്ഞിട്ടാണു സിദ്ധാർഥ് അപ്രത്യക്ഷനായതെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.