കോഴിക്കോട്∙ താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു. ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. കെഎസ്ആർടിസി ബസുകളും സർവീസ് ആരംഭിച്ചു. വിദഗ്ധ സമിതി ഇന്ന് ചുരം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തും
ചെറിയ കല്ലുകൾ വീണ്ടും റോഡിലേക്ക് ഇടിഞ്ഞു വീഴുന്നുണ്ട്. വാഹനങ്ങളുടെ അടുത്തേക്കാണ് കല്ലുകൾ വീണത്. സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയില്ലെന്നാണ് ആക്ഷേപം. കല്ലിടിഞ്ഞ സ്ഥലത്ത് ചെറിയ ഗതാഗതക്കുരുക്കും ഉണ്ടായി. പ്രദേശത്ത് മഴയുണ്ട്. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി 20 മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. റോഡിലേക്കു പതിച്ച പാറക്കൂട്ടങ്ങളും മണ്ണും മരങ്ങളുമെല്ലാം നീക്കി, റോഡിലെ ചെളി കഴുകി വൃത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയാണ് ചുരം തുറന്നത്.വ്യൂ പോയിന്റിനു സമീപം കുടുങ്ങിയ വാഹനങ്ങളാണ് ആദ്യം കടത്തിവിട്ടത്. തുടർന്ന് അടിവാരം ഭാഗത്തു കുടുങ്ങിയ വാഹനങ്ങളും കടത്തിവിട്ടു. അതേസമയം, ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുമെന്നു വയനാട് കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.ചൊവാഴ്ച രാത്രി ഏഴോടെ 9–ാം വളവിൽ വ്യൂ പോയിന്റിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണു ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ചൊവാഴ്ച അർധരാത്രിയോടെ നിർത്തിവച്ച ദൗത്യം ഇന്നലെ രാവിലെ ഏഴരയോടെയാണു പുനരാരംഭിച്ചത്. കൽപറ്റ അഗ്നിരക്ഷാസേന, വൈത്തിരി പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.