ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം, ടാറിയിലെ ടാഫ്മ ചെമ്പട ടീം (TAFMA) തങ്ങളുടെ ചെണ്ടമേളം അരങ്ങേറ്റം വിജയകരമായി പൂർത്തിയാക്കി. ടാറിയിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് ഈ യുവ കലാകാരന്മാർ അരങ്ങേറ്റം കുറിച്ചത്
ഓൺലൈൻ പരിശീലനത്തിലൂടെയും മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും ഈ കലാകാരന്മാരെ ചെണ്ടമേളം പരിശീലിപ്പിച്ചത് ആശാന്മാരായ രതീഷും രജീഷുമാണ്. ഈ മനോഹരമായ അവസരം ഒരുക്കിയ ടാഫ്മയ്ക്ക് ടീം നന്ദി അറിയിച്ചു.ഷിബുവിന്റെ നേതൃത്വത്തിലാണ് ചെണ്ടമേളം അരങ്ങേറ്റം കുറിച്ചത്. ഈ സംരംഭത്തിന് പിന്തുണ നൽകിയ എല്ലാ മലയാളികൾക്കും ടാഫ്മ ചെമ്പട ടീം സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ഷിബു: 0470280960
ജിസ്റ്റോ: 0413726876
സതീഷ്: 0466403080
ചെമ്പട ടീം അംഗങ്ങൾ:
ഷിബു, സിമി, ധനേഷ്, സുബി, ജെബിൻ, ജിസ്റ്റോ, സിബി, ജസ്റ്റിൻ, യദു, ജിന്റോ, ദീപക്, സതീഷ്, തോമസുകുട്ടി, വിനോദ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.