ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ഓഗസ്റ്റ് 27നാണ് വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്.
വിനായക ചതുർഥി ഐതിഹ്യംഗണേശന്റെ ജനനത്തിനു പിന്നിലെ കഥ ഇങ്ങനെയാണ്. ഒരിക്കൽ പാർവതിദേവി കുളിക്കാനായി പോയപ്പോൾ കാവൽ ഗണപതിയെ ഏൽപ്പിക്കുകയും ആരെയും അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പരമശിവൻ അവിടേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഗണപതി അദ്ദേഹത്തെ തടഞ്ഞു. തുടർന്ന് കോപിഷ്ഠനായ ശിവൻ ഗണപതിയുടെ തല വെട്ടി മാറ്റി. ഇത് പാർവതിയെ വളരെയധികം വേദനിപ്പിച്ചു, ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് ദേവി നിർബന്ധിച്ചു.
ഗണപതിയെ ജീവിപ്പിക്കാനായി ബ്രഹ്മാവ് ആനയുടെ തല ശരീരത്തിൽ വച്ചുപിടിപ്പിച്ചു. അങ്ങനെയാണ് ആനയുടെ തലയുള്ള ദേവനായി മാറിയത് .ഈ രൂപം ഗണേശന്റെ ഒരു മുഖമുദ്രയായി. വിനായകചതുർഥി ഗണപതി ഭഗവാന്റെ പുനർജന്മത്തെ അനുസ്മരിക്കാനും സന്തോഷിക്കാനുമുള്ള ദിവസമാണ്.ഗണേശനോടുള്ള ഭക്തി പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനുമുള്ള അവസരം ഇത് നൽകുന്നു, പഴവങ്ങാടി, കൊട്ടാരക്കര, മള്ളിയൂർ, ഇടപ്പള്ളി എന്നിവയാണ് കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങൾ. ഇവിടെയും മറ്റനേകം ക്ഷേത്രങ്ങളിലും വിനായക ചതുർഥി വിശേഷമായി കൊണ്ടാടുന്നു. ഗണപതിയുടെ ജന്മദിനമാണ് ഈ ദിവസമെന്നും വിശ്വസിക്കപ്പെടുന്നു
എല്ലാ കർമങ്ങളും ഗണപതിയെ പൂജിച്ചുകൊണ്ടാണ് തുടങ്ങുന്നത്. വിഘ്നങ്ങൾ ഒഴിയാൻ വിഘ്നേശ്വരനെയാണ് ആദ്യം പൂജിക്കേണ്ടത്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കറുക മാല ചാർത്തൽ, അപ്പം, മോദക നിവേദ്യം, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവയെല്ലാം ഏറെ ഗുണകരമായ വഴിപാടുകളാണ്.108 മുക്കുറ്റി അർച്ചിക്കുന്ന വഴിപാട് അത്യുത്തമമാണ്. ധന സമൃദ്ധിക്ക് ലക്ഷ്മി വിനായക പൂജ, കുടുംബ ഭദ്രതയ്ക്ക് ശക്തി വിനായക പൂജ, ഭാഗ്യത്തിന് ഭാഗ്യസൂക്ത ഗണപതിഹോമം, കാര്യവിജയത്തിന് ജഗന്മോഹന ഗണപതിപൂജ, എന്നിവയെല്ലാം ഗണപതി ക്ഷേത്രങ്ങളിൽ ചെയ്തു വരുന്നു.രോഗദുരിത ശാന്തിക്ക് നാളികേര നിവേദ്യം, കർമവിജയത്തിന് സിദ്ധിവിനായക പൂജ എന്നിവ ഏറെ പ്രസിദ്ധമാണ്. ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് ബുദ്ധിവികാസത്തിനും നല്ലതാണ്. വിനായക ചതുർഥി ദിവസം ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് കൂടുതൽ ഗുണകരമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.