ഷോളയാർ ഡാം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസ് സബ് ഇൻസ്പെക്ടർ. കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്ദംകുളം ആർത്താറ്റ് സ്വദേശിയായ വയോധികൻ ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്നും കാൽ വഴുതി, കൊക്കയിലേക്ക് വീണ് പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞു നിന്നു.
പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടനെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. മലക്കപ്പാറ പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ആസാദ് ഫയർ ഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നു മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തിമറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.ഡാം വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ വയോധികനെ പോലീസ് സബ് ഇൻസ്പെക്ടർ. അതിസാഹസികമായി രക്ഷപ്പെടുത്തി.
0
ഞായറാഴ്ച, ഓഗസ്റ്റ് 31, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.