കണ്ണൂർ ∙അന്തരിച്ച സിപിഎം പ്രവർത്തകൻ അരിയിൽ വള്ളിയേരി മോഹനന്റെ തലയോട്ടി പിളർന്നത് കടന്നൽ കുത്തിയിട്ടാണോ എന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മോഹനന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു രാഗേഷ്.
കൊന്നിട്ടും പക തീരാതെ മോഹനനെ അധിക്ഷേപിക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പിൻവലിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടുഅരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതിന് പിന്നാലെ 2012 ഫെബ്രുവരി 21നാണ് മോഹനനെ ലീഗ് പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് 13 വർഷമായി കിടപ്പിലായിരുന്നു. മോഹനൻ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്നതായി കേട്ടുവെന്നും മരണകാരണം അന്വേഷിക്കണമെന്നുമായിരുന്നു ലീഗിന്റെ ആവശ്യം. രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുകയാണെന്നും ലീഗ് ആരോപിച്ചിരുന്നു പാർട്ടിയുടെ സാധാരണ അനുഭാവി മാത്രമായിരുന്നു മോഹനനെന്നും താൻ ആക്രമിക്കപ്പെടുമെന്ന് മോഹനൻ ഒരിക്കൽ പോലും കരുതിയില്ലെന്നും രാഗേഷ് പറഞ്ഞുമുസ്ലിം ലീഗ് പ്രവർത്തകർ ക്രൂരമായി ആക്രമിച്ച് മരിച്ചുവെന്ന് കരുതി കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. മോഹനന്റെ തലയോട്ടി പിളർന്നു പോയിരുന്നു. മോഹനന്റെ തലയോട്ടി കടന്നലാണോ അടിച്ചുപൊട്ടിച്ചതെന്ന് ലീഗ് വ്യക്തമാക്കണം. 13 വർഷമായി മരണത്തോട് മല്ലടിക്കുകയായിരുന്നു. ഓർമപോലും തിരിച്ചുകിട്ടിയില്ല, സംസാരശേഷി പോയി. ലീഗിന്റെ ജില്ലാ അധ്യക്ഷൻ അൽപമെങ്കിലും മാനവികത കൊണ്ടുനടക്കുന്നുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കണം. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നികൃഷ്ടമായ പ്രചാരണം നടത്തുന്നുവെന്നും രാഗേഷ് പറഞ്ഞു.ഇന്നലെയാണ് എകെജി ആശുപത്രിയിൽ വച്ച് മോഹനൻ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പൊതുദർശനത്തിന് ശേഷം മാതമംഗലം പേരൂലിൽ മോഹനന്റെ മൃതദേഹം സംസ്കരിച്ചു.അന്തരിച്ച സിപിഎം പ്രവർത്തകന്റെ തലയോട്ടി പിളർന്നത് കടന്നൽ കുത്തേറ്റിട്ടാണോ എന്ന് കൊന്നിട്ടും പക തീരാത്ത മുസ്‌ലിം ലീഗ് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
0
ശനിയാഴ്ച, ഓഗസ്റ്റ് 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.