കണ്ണൂര്‍ ∙ സംഘപരിവാർ എന്ന് വിശേഷിപ്പിക്കപ്പെട്ടാൽ ആ നിമിഷം ജീവൻ പോയി എന്ന് ഉറപ്പിക്കുന്നവരാണ് എസ്എഫ്ഐക്കാരെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. സംഘപരിവാറിനെ ജീവൻ കൊടുത്തും എതിർക്കുമെന്നും സഞ്ജീവ് പറഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എംഎസ്എഫ് വർഗീയ സംഘടനയായും അതിന്റെ പ്രസിഡന്റ് വർഗീയവാദിയായും മാറിയെന്നും സഞ്ജീവ് ആരോപിച്ചു. എസ്എഫ്ഐയ്ക്ക് തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി മുൻനിർത്തിയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്. മതവർഗീയ നിലപാടില്ലെന്നു ശക്തമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജമാഅത്തെ ഇസ്‌ലാമിക്കും ക്യാംപസ് ഫ്രണ്ടിനും ഇടപെടലുകൾക്ക് അവസരം കൊടുക്കുകയും അവരുടെ നാവായി മാറുകയുമാണ് എംഎസ്എഫ് ചെയ്യുന്നത്. ജമാ അത്തെ ഇസ്‌ലാമി എംഎസ്എഫിനെ വിഴുങ്ങി. സംഘപരിവാറുമായി നേർക്കുനേർ പോരാടാൻ എംഎസ്എഫില്ലഇടതുവിരുദ്ധബോധം ഉയർത്തിപ്പിടിക്കാനല്ലാതെ സംഘപരിവാറിനെതിരെ ഒരു സമരം നടത്താൻ പോലും സാധിക്കുന്നില്ല. മതനിരപേക്ഷ മുഖം ആവശ്യമുള്ളിടത്ത് മാത്രമേ എംഎസ്എസ്എഫ് കെഎസ്‌യുക്കാരെ ഉപയോഗിക്കുന്നുള്ളു. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശമൊന്നും എംഎസ്എഫിന് ഇല്ല. എംഎസ്എഫിനെ വിമര്‍ശിച്ചാല്‍ മത വിമര്‍ശനമാക്കി മാറ്റുകയാണ്. കേരളത്തിലെ ക്യാംപസുകളിലെ ഒന്നാം നമ്പര്‍ വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ്’’ – സഞ്ജീവ് പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമിക്കും ക്യാംപസ് ഫ്രണ്ടിനും ഇടപെടലുകൾക്ക് അവസരം കൊടുക്കുകയും അവരുടെ നാവായി മാറുകയുമാണ് എംഎസ്എഫ് എന്ന് പി.എസ്.സഞ്ജീവ്.
0
തിങ്കളാഴ്ച, ഓഗസ്റ്റ് 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.