സോഷ്യൽ വർക്ക്‌ പ്രൊഫഷണൽസിന് അന്തർദേശീയ മാതൃകകൾ അഭിലഷണീയം - ജോജി എം ജോൺ.

സോഷ്യൽ വർക്ക്‌ പ്രൊഫഷണൽസിന് അന്തർദേശീയ മാതൃകകൾ അഭിലഷണീയമാണെന്ന് കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോജി എം ജോൺ പറഞ്ഞു. ഇത് യാഥാർഥ്യമാക്കുവാൻ ദേശീയതലത്തിൽ സോഷ്യൽ വർക്ക്‌ കൗൺസിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് സമീപം സിറിൽസ് ടവറിലുള്ള ക്യാപ്‌സ് സംസ്ഥാന ഓഫീസിൽ നടന്ന ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണത്തിന്റെ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്‌സ് പ്രസിഡന്റ്‌ ചെറിയാൻ പി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് മുഖ്യ സന്ദേശം നൽകി. ക്യാപ്‌സ് മീഡിയ & പബ്ലിക് റിലേഷൻ കോർഡിനേറ്റർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, ക്യാപ്‌സ് ഓഫീസ് കോർഡിനേറ്റർ ശ്രീദേവി, ഓഫീസ് ടീം മെമ്പർ മിലൻ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 5 വരെ ദേശീയ സോഷ്യൽ വർക്ക് മാസാചരണം ആചരിക്കുന്നു. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള മെമ്പർ അസോസിയേഷനുകൾ വിവിധ പരിപാടികളോടെ മാസാചരണം നടത്തും. ഇതിന്റെ ഭാഗമായി കേരളത്തിൽ എല്ലാ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റുകളും ജില്ലാ ചാപ്റ്ററുകളും 

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9526019334 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട് 

മീഡിയ & പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ, ക്യാപ്‌സ് 

ഫോൺ : 9447858200


ഫോട്ടോ അടിക്കുറിപ്പ് 

ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് സമീപം സിറിൽസ് ടവറിലുള്ള ക്യാപ്‌സ് സംസ്ഥാന ഓഫീസിൽ നടന്ന ഇന്ത്യ സോഷ്യൽ വർക്ക്‌ മാസാചരണത്തിന്റെ സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം കാനഡയിലെ ഒന്റാരിയോ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോജി എം ജോൺ നിർവ്വഹിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !