ന്യൂഡൽഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് അംഗീകരിച്ചാൽ മണിബില്ലുകൾ പോലും തടയാനാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്. ബില്ലുകൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കിൽ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചപ്പോൾ, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ മറുപടി നൽകിയത്.മണിബില്ലുകൾ അവതരിപ്പിക്കുന്നത് ഗവർണറുടെ അനുമതിയോടെയായതിനാൽ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഗവർണർ അനുമതി നൽകിയതിനെക്കാൾ വ്യത്യസ്തമായ ബില്ലാണ് നിയമസഭ പാസാക്കിയതെങ്കിൽ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാൽവെ വാദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.