ന്യൂഡല്‍ഹി: അധ്യാപകര്‍ക്ക് ബഹുമാനം വേണോ? എങ്കില്‍ ഡ്രസ് കോഡ് വേണം. പറയുന്നത് ബിജെപിയുടെ രാജ്യസഭാ അംഗം ഭീം സിങ്. അധ്യാപകരോടുള്ള ബഹുമാനം നഷ്ടപ്പെടാന്‍ കാരണം വസ്ത്രധാരണമാണെന്നാണ് എംപിയുടെ കണ്ടെത്തല്‍. ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് ബിജെപിയുടെ ബിഹാറില്‍നിന്നുള്ള രാജ്യസഭാ അംഗമായ ഭീംസിങ്ങിന്റെ സ്വകാര്യ പ്രമേയത്തെ വിലയിരുത്തുന്നത്.
അധ്യാപകര്‍ക്ക് വസ്ത്രധാരണച്ചട്ടം (ഡ്രസ് കോഡ്) കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ബഹളത്തെത്തുടര്‍ന്ന് അവതരിപ്പിക്കാനായില്ല. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസുകാര്‍ എന്നിവരെപ്പോലെ അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നാണ് ആവശ്യം.തന്റെ വാദം സാധൂകരിക്കാന്‍ അധ്യാപകര്‍ക്കായി ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുടെ കാര്യവും ചൂണ്ടിക്കാട്ടി. ഡ്രസ് കോഡിനായുള്ള ആവശ്യത്തിനുപിന്നില്‍ ഉന്നയിക്കുന്ന കാരണങ്ങളും വിചിത്രമാണ്. പ്രൊഫഷണലിസത്തിനും സാംസ്കാരികമൂല്യത്തിനും അനുസൃതമായി മങ്ങിയതോ പരമ്പരാഗതമോ ആയ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും പറയുന്നു.
ഇത്തരം നിയന്ത്രണം വിദ്യാര്‍ഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കുമെന്നാണ് എംപിയുടെ മറ്റൊരു കണ്ടെത്തല്‍. 'മഹാരാഷ്ട്രാസര്‍ക്കാര്‍ അധ്യാപകര്‍ക്ക് വസ്ത്രധാരണരീതി അവതരിപ്പിച്ചു. അവിടെ സ്ത്രീകള്‍ക്ക് സാരി, സല്‍വാര്‍, ചുരിദാര്‍, സ്യൂട്ടുകള്‍, കുര്‍ത്തകള്‍, ദുപ്പട്ടകള്‍ എന്നിവ ധരിക്കാം. പുരുഷന്മാര്ക്ക് ഷര്‍ട്ടുകളും പാന്റ്സുകളും അനുവദനീയം. പ്രൊഫഷണലിസത്തിനായി ഹരിയാണാ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരെ ജീന്‍സ് ധരിക്കുന്നതില്‍നിന്നു വിലക്കി' - പ്രമേയത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.