കോടതി പരിസരത്ത് കൊലക്കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം, 8 പേർ അറസ്റ്റിൽ

കരുനാഗപ്പള്ളി: വിചാരണ തടവുകാരെ കോടതിയിൽ എത്തിച്ചപ്പോൾ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ റീൽസ് രൂപത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ എട്ട് പേർ പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ നടപടിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

ജിം സന്തോഷ് കൊലക്കേസിലെ വിചാരണ തടവുകാരായ അതുൽ, മനു എന്നിവരുടെ ദൃശ്യങ്ങൾ കോടതി പരിസരത്ത് പകർത്തി, നിരോധിത വസ്തുക്കൾ കൈമാറുകയും ചെയ്തിരുന്നു. പിന്നീട് ആ ദൃശ്യങ്ങൾ റീൽസ് ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ, സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള സന്ദേശമെന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായവർ ഒച്ചിറ അമ്പലശ്ശേരി അമ്പാടി (24), മരുതെക്ക് റോസ് ഭവനം റോശൻ (38), ഒച്ചിറ ശ്രീകൃഷ്ണവിലാസം അനന്തകൃഷ്ണൻ (24), ഒച്ചിറ കൊച്ചുപുര കിഴക്കത്ത് അജിത് (28), മഠത്തിൽ കാരായ്മ അഞ്ചകത്ര ഹരികൃഷ്ണൻ (26), മഠത്തിൽ കാരായ്മ ദേവസുധയിൽ ഡിപിൻ (26), മണപ്പള്ളി തണ്ടലത്ത് മനോജ് (36), വള്ളിക്കുന്നത്ത് അഖിൽ ഭവനം അഖിൽ (26).

സംഭവം കഴിഞ്ഞ മാസം 28-നാണ് നടന്നത്. ജിം സന്തോഷ് വധക്കേസിലെ പ്രതികളെ വിചാരണക്കായി കോടതിയിൽ എത്തിച്ചപ്പോഴാണ് വീഡിയോ ചിത്രീകരിച്ചത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !