അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയുമായി കഴക്കൂട്ടത്ത് രണ്ട് പേർ പിടിയിൽ.

തിരുവനന്തപുരം/കോട്ടയം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നെയ്യാർ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 14 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴക്കൂട്ടം ചന്തവിളയിൽ വെച്ച് പോത്തൻകോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.

കോട്ടയം ചങ്ങാനാശ്ശേരിയിലും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. മാമൂട് സ്വദേശി ആകാശാണ് പിടിയിലായത്. 10 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ബെംഗളൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി വസ്തുക്കൾ എത്തിച്ചത്.
ഓണത്തിന് വിൽപ്പനക്കായാണ് ബെംഗളൂരുവിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിന് മൊഴി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !