തൃശൂർ ∙ കൃഷിവകുപ്പിന്റെ കർഷകദിനാഘോഷമടക്കം വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് ഇന്നു ജില്ലയിലേക്കു മുഖ്യമന്ത്രി നടത്താനിരുന്ന യാത്ര റദ്ദാക്കി. ഉദ്ഘാടനങ്ങൾ ഓൺലൈനായി നിർവഹിക്കാനാണു തീരുമാനം. മോശം കാലാവസ്ഥ, റോഡുകളുടെ ദുരവസ്ഥ തുടങ്ങി യാത്ര റദ്ദാക്കലിനു പല കാരണങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
തേക്കിൻകാട് മൈതാനത്തു കർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, സാഹിത്യ അക്കാദമിയിൽ രാജ്യാന്തര സാഹിത്യോത്സവ ഉദ്ഘാടനം, ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ കുവൈത്ത് കലാ ട്രസ്റ്റ് പുരസ്കാര സമർപ്പണം എന്നിവയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടികൾ.ഇന്നലെ രാത്രി എട്ടരയോടെ തൃശൂരിൽ എത്തുമെന്നായിരുന്നു പൊലീസിനടക്കം ലഭിച്ച അറിയിപ്പ്. ഇതു പ്രകാരം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, രാത്രിയാത്ര റദ്ദാക്കിയതായി വൈകിട്ടോടെ പൊലീസിനു വിവരം ലഭിച്ചു. ഇന്നു രാവിലെ എത്താനുള്ള സാധ്യത സംഘാടകർ പ്രതീക്ഷിച്ചെങ്കിലും ഓൺലൈനായി മാത്രമേ പങ്കെടുക്കൂ എന്ന വിവരം പിന്നീടു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.