കരിപ്പൂർ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് പത്തിരട്ടിവരെ കൂട്ടി വ്യോമയാനകമ്പനികൾ. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വേനലവധിക്ക് നാട്ടിലെത്തി മടങ്ങുന്ന സീസൺ ആയതിനാലാണ് ഇങ്ങനെ നിരക്കുകൂട്ടി യാത്രക്കാരെ പിഴിയുന്നത്. നാലംഗ കുടുംബമാണെങ്കിൽ 80,000 മുതൽ ഒരു ലക്ഷം വരെ അധികം മുടക്കേണ്ട സ്ഥിതിയാണിപ്പോൾ.
കോഴിക്കോട് -ദുബായ് റൂട്ടിൽ പതിനായിരംരൂപയിൽ താഴെ ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 34,792 രൂപമുതൽ 1,34,225 രൂപ വരെയാണ് ഈടാക്കുന്നത്. സെപ്റ്റംബർ പകുതിക്കുശേഷം ഇത് 9693 രൂപയായി കുറയും. കോഴിക്കോട്ടുനിന്ന് ഷാർജയിലേക്ക് 7500 രൂപയുണ്ടായിരുന്നത് 34,540 രൂപ മുതൽ 1,34,255 രൂപ വരെയായി. സെപ്റ്റംബർ പകുതിയോടെ ഇത് 15000 രൂപയ്ക്ക് താഴെയെത്തും. അബുദാബിയിലേക്ക് 31,326 രൂപ മുതൽ 1,34,255 രൂപവരെയായ നിരക്ക് അടുത്തമാസം പകുതിയോടെ പതിനായിരത്തിന് താഴെയാകും.ദമാമിലേക്ക് 8000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് 34,540 മുതൽ 1,34,255 വരെയായി. ഇതും പിന്നീട് 15000ത്തിന് താഴെയാകും
അൽ ഐനിലേക്ക് 35,298 മുതൽ 78,718 വരെയാണ് നിരക്ക്. ദോഹയിലേക്ക് 35,882 രൂപ മുതൽ 1,32,416 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിലേക്കെല്ലാം രണ്ടാഴ്ചമുൻപ് വരെ പതിനായിരത്തിനു താഴെയായിരുന്നു നിരക്ക്.ജിദ്ദ, റിയാദ് എന്നിവിടങ്ങിലേക്കും കുത്തനെയാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്. 45,000 മുതൽ 3,87,157 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്. 15000 രൂപയിൽ താഴെ ടിക്കറ്റ് ലഭിച്ചിരുന്നു. സെപ്റ്റംബർ പകുതിയോടെ ഇതും പതിനായിരത്തിലെത്തും.
നിലവിൽ കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള എല്ലാ വിമാനങ്ങളും യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല.
ഓഗസ്റ്റ് 25-ന് ഒട്ടുമിക്ക സ്കൂളുകളിലും അധ്യയനം തുടങ്ങിയിട്ടുണ്ട്. അതിനാൽ പലർക്കും യാത്ര ഏറെ നീട്ടിവെക്കാൻ കഴിയില്ല. ഇതു മനസ്സിലാക്കിയാണ് വിമാനക്കമ്പനികളുടെ കൊള്ള എല്ലാ വർഷവും നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.