പാലാ: ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും 2025 ഓഗസ്റ്റ് 27 ബുധനാഴ്ച നടക്കും.
രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമാല്യ ദർശനം, 5. 30ന് അഷ്ടാഭിഷേകം, 6. 30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. ഹോമത്തിന് ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് തിരുവരങ്ങിൽ ചെമ്പൈ സംഗീത സഭ പാലാ അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും നടക്കും. 10 .30 ന് പ്രസാദവി തരണം' 11.00 ന് ചരിത്രപ്രസിദ്ധമായ ഉണ്ണിയൂട്ട് നടക്കും.തുടർന്ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 6. 30ന് ദീപാരാന. പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.ബി ഹരികൃഷ്ണൻ ഇടയാറ്റ് നാരായണൻ നായർ കെ. ജി, കെ.റ്റി മനോജ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.