മഞ്ചേരി: സ്വയം നന്നാവാനും നാട് നന്നാവാനും കല ഉപകരിക്കുമെന്നും,കലാകാരന് കലഹപ്രിയനാകാനാവില്ലെന്നും പ്രശസ്ത ഭക്തി ഗാന, സിനിമാ ഗാന രചയിതാവ് പി.സി.അരവിന്ദൻ പറഞ്ഞു.
ചിന്മയ വിദ്യാലയ കലോത്സവമായ ''മിഴാവ് " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലകളുടെ ലക്ഷ്യം വെറും സന്തോഷം മാത്രമല്ലെന്നും ആനന്ദമാണെന്നും, ഉള്ളിൽ നിന്ന് വരുന്ന അത് അവതരിപ്പിക്കുന്നവരിലും അനുവാദകനിലും ആനന്ദം നിറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.നല്ല കാര്യങ്ങൾ നാടിന് ചെയ്യാനാവുന്നതാകണം വിദ്യ. അതോടൊപ്പം സംസ്കാരം പകർന്നു നൽകുന്നതുമാകണം. അതിന് കലയിൽ താൽപ്പര്യവും അഭിരുചിയും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളിൽ കലാദ്ധ്യാപക തസ്തികകൾ ഇല്ലാതായി വരുന്നത് സമൂഹത്തിന് ആത്യന്തികമായി ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചിന്മയ സ്കൂൾ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.വിനീത അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ വാഹിനി നന്ദകുമാർ, രാമചന്ദ്രൻ പാണ്ടിക്കാട്, വൈസ് പ്രിൻസിപ്പൽ വിനീത മേനോൻ, ആർട്സ് ക്ലബ് സെക്രട്ടറി അഞ്ജിത്.എം.ഡി, സ്കൂൾ ലീഡർ ദിയ.കെ.പി എന്നിവർ സംസാരിച്ചു.(NB: ശ്രീ പി.സി.അരവിന്ദൻ, 1700 ലേറെ ഭക്തിഗാനങ്ങളും ആനച്ചന്തം എന്ന സിനിമയിലെ ഗാനങ്ങളും രചിച്ചിട്ടുള്ള വ്യക്തിയാണ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.