ട്രംപിന്റെ ഭീമാകാരമായ കോലം എഴുന്നള്ളിച്ച് ഇന്ത്യ ഇതുവരെ കാണാത്ത പ്രതിഷേധം..പങ്കെടുത്തത് ആയിരങ്ങൾ..!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയതില്‍ നാഗ്പുരില്‍ വേറിട്ട പ്രതിഷേധം. വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീമാകാരമായ കോലം എഴുന്നള്ളിച്ചാണ് പ്രതിഷേധം നടത്തിയത്.

നാഗ്പുരിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വര്‍ഷംതോറും ആഘോഷിക്കുന്ന മര്‍ബത്ത് ഉത്സവത്തിനെത്തിയവരാണ് തീരുവ വര്‍ധനയ്‌ക്കെതിരേ അണിനിരന്നത്. തീരുവ ഉയര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയുടെ ശക്തിയില്‍ ഖേദിക്കേണ്ടിവരുമെന്ന സന്ദേശങ്ങളും പ്രതിഷേധത്തില്‍ ഉയര്‍ത്തി.
'ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവ അവരുടെ വ്യാപാരത്തെ മാത്രമേ നശിപ്പിക്കൂ, അമേരിക്കന്‍ അമ്മാവന്‍ ഇന്ത്യക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു, പക്ഷേ, സ്വയം റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നു' എന്നിങ്ങനെയും നിരവധി പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു. യുഎസ് ചുമത്തിയ തീരുവയിലുള്ള പൊതുജനങ്ങളുടെ അതൃപ്തി പ്രതിഫലിപ്പിച്ചാണ് ഈ വര്‍ഷം ട്രംപിന്റെ കൂറ്റന്‍ കോലം എഴുന്നള്ളിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !