പ്ലാസ്റ്റിക് ബാഗുകളിൽ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരവും

ബെംഗളൂരു∙ കർണാടകയിലെ കൊരട്ടഗരെയിൽ കൊളാല ഗ്രാമത്തിൽ റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിൽ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരവും കണ്ടെത്തി.

വഴിയാത്രക്കാരാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ നിറച്ച ഏഴു ബാഗുകൾ ശ്രദ്ധയിൽപെട്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ തലയും ശരീരഭാഗങ്ങളുമുള്ള മറ്റ് ഏഴു പ്ലാസ്റ്റിക് ബാഗുകൾ കൂടി കണ്ടെത്തുകയായിരുന്നു. 

ആരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.  പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കിയതിന് ശേഷം കൊലപാതകികൾ കാറിലെത്തി ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.

ചിമ്പുഗനഹള്ളി മുതൽ വെങ്കടപുര വരെയുള്ള ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തായി മൃതദേഹം ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു. മറ്റെവിടെങ്കിലും വച്ച് കൊലപാതകം നടക്കാനാണ് സാധ്യതയെന്നു പൊലീസ് കരുതുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !