വീട്ടിലെ രഹസ്യ അറയിൽ ഒളിച്ച് കൊലക്കേസ് പ്രതി; 3 തവണ പോലീസിന്റെ പരിശോധന പാളി, 4ാം തവണ കുടുക്കിയത് സിഗരറ്റിന്റെ മണം

പാലക്കാട്: കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണു പഴംചൊല്ല്, ഒളിവിലുള്ള പ്രതിയെ വീടിന്റെ മച്ചിലും തപ്പണമെന്നാണു തൃത്താല പൊലീസിന്റെ പുതുചൊല്ല്.

സ്വന്തം വീടിന്റെ മച്ചിലെ രഹസ്യ അറയിൽ ഒളിച്ചിരുന്ന വധശ്രമക്കേസിലെ പ്രതി പാലക്കാട് കപ്പൂർ കൊള്ളന്നൂർ തോട്ടുപറമ്പത്തു മുഹമ്മദ് റാഫി തൃത്താല പൊലീസിനെ വട്ടം കറിയക്കിയതു 15 ദിവസമാണ്. മൂന്നു തവണ പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴും മുകളിലെ മച്ചിലെ രഹസ്യ അറയിലിരുന്നു റാഫി എല്ലാം കാണുന്നുണ്ടായിരുന്നു. നാലാം തവണ റാഫിയെ കുടുക്കിയതു വീട്ടിലെ സിഗരറ്റിന്റെ മണമാണ്.

ഓടുമേഞ്ഞ വീട്ടിലെ മച്ചിൽ 5 രഹസ്യ അറകളാണു പൊലീസ് കണ്ടെത്തിയത്. അതിലൊന്നിൽ പ്രതിയുണ്ടായിരുന്നു. സ്ഥിരം കുറ്റവാളിയായ റാഫി വീട്ടിലെ മച്ചിൽ രഹസ്യ അറയുണ്ടാക്കിയത് ഒളിച്ചിരിക്കാനാണെന്നാണു നാട്ടുകാർ പറയുന്നത്. റാഫിക്കെതിരെ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളിൽ 5 കേസുകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !