പാലാ: ഒരു നാടിൻറെ പ്രാർത്ഥനയും പരിശ്രമങ്ങളും ആൻജോയുടെ ജീവൻ പിടിച്ചു നിർത്താൻ സഹായകമായില്ല.
പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ആൻ ജോ ജസ്റ്റിൻ (16) അല്പം മുൻപ് മരണമടഞ്ഞു. കാൻസർ രോഗത്തെ അതിജീവിക്കാൻ പൊരുതുകയായിരുന്ന ആൻജോ ഒടുവിൽ തോൽവി സമ്മതിച്ച് മരണത്തിന് കീഴടങ്ങി. പാലാ മൂന്നാനി മൂന്നുതൊട്ടിയിൽ ജോയ് -രമ്യ ദമ്പതി ദമ്പതികളുടെ മൂത്ത പുത്രിയാണ്.കലശലായ വയറുവേദനയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഉദരത്തിന് ക്യാൻസർ ആണ് എന്ന് കണ്ടെത്തിയത്. കാരിത്താസിലെ ചികിത്സയെ തുടർന്ന് തിരുവനന്തപുരത്ത് ആർസിസിയിലും ചികിത്സ തുടർന്നു. മകളുടെ ചികിത്സാർത്ഥം അപ്പനും അമ്മയ്ക്കും തൊഴിൽ ചെയ്യാനും സാധിക്കാതിരുന്നത് ആ നിർധന കുടുംബത്തെ വലച്ചപ്പോൾ സഹായത്തിനായി നാട്ടുകാർ കൈ കോർത്തിരുന്നു.
നാട്ടുകാർ ഒത്തൊരുമിച്ചെങ്കിലും ആൻജോയുടെ ജീവൻ പിടിച്ചുനിർത്താൻ സാധിച്ചില്ല. അല്പം മുൻപ് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.ആൻജോയുടെ ഏക സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ഇന്ന് മൂന്നാനി YMCA സമീപത്തുള്ള ഭവനത്തിൽ കൊണ്ടുവരും സംസ്കാരം നാളെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.