ആശാ പ്രവർത്തകയെ ഗ്രാമ പഞ്ചായത്ത് അംഗം മാനസികമായി പീഡിപ്പിക്കുന്നതായി പരാതി

ചെങ്ങന്നൂർ : ആശാപ്രവർത്തകയെ ഗ്രാമ പഞ്ചായത്ത് അംഗം മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ ചെങ്ങന്നൂർ ഡിവൈഎസ് പിക്ക് പരാതി പരാതി നൽകി.

പുലിയൂർ ഗ്രാമ പഞ്ചായത്ത് തിങ്കളാമുറ്റം വാർഡിലെ പഞ്ചായത്ത് അംഗമായ രതി സുഭാഷിനെതിരെയാണ് ആശാ പ്രവര്‍ത്തകയായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് തിങ്കളാമുറ്റം മോടിയുഴത്തില്‍ സിന്ധു കെ.കെ പരാതി നൽകിയത്.

പട്ടികജാതി വിഭാഗത്തില്‍ പെട്ട ആശാ പ്രവർത്തക ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും നിരന്തരം അകാരണമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് മെമ്പറായ രതി സുഭാഷ് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ ജനങ്ങളെ തെറ്റായി റിയിച്ചും പറഞ്ഞു പ്രചരിപ്പിച്ചും എന്നെ മോശപ്പെടുത്തുന്ന സമീപനമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും പറയുന്നു.

 പക്ഷിപ്പനി വ്യാപകമായി വ്യാപകമായ സമയത്ത് എല്ലാവരും പിപിഇ കിറ്റ് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയപ്പോള്‍ കൂടെയുണ്ടായിരുന്ന ആരോഗ്യ വിഭാഗം ജീവനക്കാര്‍ പിപിഇ കിറ്റ് ധരിച്ചിട്ടും ആശാ പ്രവർത്തകയെ പിപിഇ കിറ്റ് ധരിക്കുന്നതിന് പഞ്ചായത്ത് മെമ്പര്‍ അനുവദിച്ചില്ലത്രെ

വളരെ ആശങ്കയോടെയും ഭയത്തോടെയുമാണ് ഞാന്‍ എന്റെ ജോലി ചെയ്യുന്നതെന്നും എനിക്കെതിരെ അപമാനകരമായ രീതിയില്‍ പറഞ്ഞ് പ്രചരിപ്പിച്ചും ജനങ്ങളുടെ ഇടയില്‍ കുറ്റക്കാരിയായി ചിത്രീകരിച്ചും എന്നെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നും പറയുന്നു. പട്ടികജാതി വിഭാഗത്തില്‍ പെട്ടതായതു കൊണ്ടാണ് ഇവര്‍ തനിക്കെതിരെ നിരന്തരം അപമാനവും മാനസിക പീഡനവും നടത്തുന്നതെന്ന് പറയുന്നു.

പഞ്ചായത്ത് മെമ്പറുടെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തിരമായ നിയമനടപടി സ്വീകരിക്കണമെന്നും സ്വതന്ത്രമായും മനഃസമാധാനത്തോടെയും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !