ഒഡിഷ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം.
ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ICBM) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈൽ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ആണ് ഇത് വികസിപ്പിച്ചെടുത്തത്.കഴിഞ്ഞ വർഷം, മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു. 2003 മുതൽ സൈന്യത്തിന്റെ ഭാഗമാണ് അഗ്നി-5. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാൻ കൊണ്ടുപോകാൻ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങൾ സൈന്യത്തിന്റെ പക്കലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.