മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിനു രൂപയുടെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പൊലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു

ബെംഗളൂരു : മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിനു രൂപയുടെ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പൊലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു. രാമമൂർത്തി നഗറിൽ ‘എ ആൻഡ് എ’ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശി ടോമി എ.വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

പണം നഷ്ടപ്പെട്ട 410 പേർ നൽകിയ പരാതിയിൽ രാമമൂർത്തിനഗർ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണ ഫയലുകൾ സിഐഡിക്ക് കൈമാറി. അന്വേഷണ സംഘം രാമമൂർത്തിനഗറിലെത്തി തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ മാസം കെനിയയിലേക്കു കടന്ന ദമ്പതികൾ ബെംഗളൂരുവിൽ തിരിച്ചെത്തിയതായി സൂചനയുണ്ടെങ്കിലും പൊലീസിനു കണ്ടെത്താനായിട്ടില്ല. ഇതിനിടെ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസ് നിഗമനം. ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും പെൻഷൻ തുകയായി ലഭിച്ച 60 ലക്ഷം രൂപ നിക്ഷേപിച്ചവരുമുണ്ട്.

ദമ്പതികൾ 2 പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ ചിട്ടി കമ്പനി നടത്തി വരികയായിരുന്നു. ബന്ധുവിനു സുഖമില്ലാത്ത കാരണത്താൽ ആലപ്പുഴയിലേക്കു പോകുന്നുവെന്നു പറഞ്ഞാണു ടോമി മുങ്ങിയത്. ഫോണിൽ കിട്ടാതെ വന്നതോടെ ഇടപാടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !