തിരുവനന്തപുരം മിതൃമ്മല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മിതൃമ്മല ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് പരാതി.

നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുത്തു. മുടി വെട്ടിയില്ലെന്നും നല്ല ഷര്‍ട്ട് ധരിച്ചെന്നും പറഞ്ഞ് മര്‍ദിച്ചെന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 12ാം തിയതിയാണ് സ്‌കൂളില്‍ റാഗിംഗ് നടക്കുന്നത്. നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികളെയാണ് മര്‍ദിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ഥികള്‍ ആദ്യം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.

തുടര്‍ന്ന് റാംഗിംഗ് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തി. ഈ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്ന് മനസിലായി. തുടര്‍ന്നാണ് പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്. ജുവനെല്‍ ആക്ട് പ്രകാരം റാഗിംഗിന് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !