വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി സ്വര്‍ണവും പണവും കവര്‍ന്നു; 19-കാരന്‍ അറസ്റ്റില്‍

കോവളം: വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവും കവര്‍ന്നകേസിലെ മോഷ്ടാവിനെ അറസ്റ്റുചെയ്തു.

വെളളാറിലെ മൂപ്പന്‍വിള അനില്‍ ഭവനില്‍ അരുണിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കോവളം പോലീസ് പറഞ്ഞു.

കഴിഞ്ഞ 30-ന് പുലര്‍ച്ചെയായിരുന്നു മോഷണം. ഹാര്‍ബര്‍ റോഡില്‍ വട്ടവിള ഹീരയില്‍ അമീലാ സലാമിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറുഗ്രാം സ്വര്‍ണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്. തമിഴ്നാട്ടില്‍ പ്രതി നടത്തിയ വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് കോവളം പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തുവെന്ന് എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !