ടോക്കിയോ: പരസ്പര ബഹുമാനത്തിന്റെയും താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീർഘകാല കാഴ്ച്ചപ്പാടോടെയും മുന്നോട്ടു കൊണ്ടുപോകാൻ ഇന്ത്യ തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലുള്ള പ്രധാനമന്ത്രി, വരും ദിവസങ്ങളിൽ ചൈനയിലെ ടിയാൻജിനിൽ ഷാങ്‌ഹായ് സഹകരണ കൗൺസിൽ (എസ്‌സിഒ) സമ്മേളനത്തിൽ പങ്കെടുക്കും. 31നു ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ചർച്ച നടത്തും.ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദപരമായ ഉഭയകക്ഷി ബന്ധങ്ങൾ പ്രാദേശിക, ആഗോള സമാധാനത്തിലും സമൃദ്ധിയിലും നല്ല സ്വാധീനം ചെലുത്താൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കസാനിൽ വച്ച് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു പ്രധാന സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ ഒരുമിച്ചു പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ക്ഷണമനുസരിച്ച് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണു മോദി ജപ്പാനിലെത്തിയത്. പ്രതിരോധം, സുരക്ഷ, വാണിജ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി ടിയാൻജിനിൽ ഷാങ്‌ഹായ് സഹകരണ കൗൺസിൽ (എസ്‌സിഒ) സമ്മേളനത്തിൽ പങ്കെടുക്കും.ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയ്ക്കുശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചർച്ച നടത്തും. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണു പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനം. അമേരിക്ക വ്യാപാര തീരുവ 50 ശതമാനമാക്കിയതിനു പിന്നാലെയാണ് ഇന്ത്യ വിവിധ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്.ചൈനയുമായി കൈകോർക്കാൻ മോദി; ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനം
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.