തച്ചമ്പാറ : കൊമ്പുമുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി സുരക്ഷയ്ക്ക് ദേഹത്തുകെട്ടിയ കയർ കുരുങ്ങി മരിച്ചു.
തെക്കുംപുറം കനാൽവശത്ത് മരക്കൊമ്പ് മുറിക്കാൻ കയറിയ കരാർ തൊഴിലാളി ഇടക്കുറുശ്ശി നെല്ലിക്കുന്ന് ബെന്നി പോളാണ് (രാജു-59) മരിച്ചത്. മരത്തിൽനിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിയ രാജുവിനെ അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11-നാണ് സംഭവം. കാഞ്ഞിരപ്പുഴ കനാൽവശത്തെ മരങ്ങൾ മുറിക്കാൻ കരാറെടുത്ത സംഘത്തിലെ തൊഴിലാളിയാണ് രാജു. മരത്തിൽ കയറുമ്പോൾ സുരക്ഷയ്ക്കായി ദേഹത്ത് കയർകെട്ടിയിരുന്നു. വലിയ മരക്കൊമ്പ് പകുതി മുറിച്ചപ്പോഴേക്കും പൊട്ടിച്ചീന്തി താഴേയ്ക്കുവീണു. ഈ കൊന്പിൽ രാജുവിന്റെ ദേഹത്തുകെട്ടിയ കയറിന്റെ ഭാഗം കുരുങ്ങി. കുറച്ചുഭാഗം നിലത്തുകുത്തിയ കൊന്പ് പൂർണമായി വീഴാതെ ഈ കയറിൽ തൂങ്ങിനിന്നു.
ഇടുപ്പിൽ കയർ കുരുങ്ങിയതോടെ അനങ്ങാൻ കഴിയാതെ രാജു മുക്കാൽമണിക്കൂറോളം മരത്തിൽ കുടുങ്ങി. മണ്ണാർക്കാട്ടുനിന്ന് അഗ്നിരക്ഷാ സേനയെത്തിയപ്പോഴേക്കും സഹതൊഴിലാളി മരത്തിൽ കയറി രാജുവിന്റെ ദേഹത്തുകുരുങ്ങിയ കയർ മുറിച്ചുമാറ്റിയിരുന്നു. അപ്പോേഴക്കും രാജു തളർന്ന് അവശനായി.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇയാളെ വലയിൽ താഴെയിറക്കി. തുടർന്ന്, ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് ഏറെ വൈകാതെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പാർവതി. മക്കൾ: റിജോ, റോഷ്‌നി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.