കൊമ്പുമുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളിക്ക് സുരക്ഷ കയറിൽ കുരുങ്ങി ദാരുണാന്ത്യം.

തച്ചമ്പാറ : കൊമ്പുമുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി സുരക്ഷയ്ക്ക് ദേഹത്തുകെട്ടിയ കയർ കുരുങ്ങി മരിച്ചു. 

തെക്കുംപുറം കനാൽവശത്ത് മരക്കൊമ്പ് മുറിക്കാൻ കയറിയ കരാർ തൊഴിലാളി ഇടക്കുറുശ്ശി നെല്ലിക്കുന്ന് ബെന്നി പോളാണ്‌ (രാജു-59) മരിച്ചത്. മരത്തിൽനിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിയ രാജുവിനെ അഗ്നിരക്ഷാസേനയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11-നാണ് സംഭവം. കാഞ്ഞിരപ്പുഴ കനാൽവശത്തെ മരങ്ങൾ മുറിക്കാൻ കരാറെടുത്ത സംഘത്തിലെ തൊഴിലാളിയാണ് രാജു. മരത്തിൽ കയറുമ്പോൾ സുരക്ഷയ്ക്കായി ദേഹത്ത്‌ കയർകെട്ടിയിരുന്നു. വലിയ മരക്കൊമ്പ് പകുതി മുറിച്ചപ്പോഴേക്കും പൊട്ടിച്ചീന്തി താഴേയ്ക്കുവീണു. ഈ കൊന്പിൽ രാജുവിന്റെ ദേഹത്തുകെട്ടിയ കയറിന്റെ ഭാഗം കുരുങ്ങി. കുറച്ചുഭാഗം നിലത്തുകുത്തിയ കൊന്പ് പൂർണമായി വീഴാതെ ഈ കയറിൽ തൂങ്ങിനിന്നു.

ഇടുപ്പിൽ കയർ കുരുങ്ങിയതോടെ അനങ്ങാൻ കഴിയാതെ രാജു മുക്കാൽമണിക്കൂറോളം മരത്തിൽ കുടുങ്ങി. മണ്ണാർക്കാട്ടുനിന്ന് അഗ്നിരക്ഷാ സേനയെത്തിയപ്പോഴേക്കും സഹതൊഴിലാളി മരത്തിൽ കയറി രാജുവിന്റെ ദേഹത്തുകുരുങ്ങിയ കയർ മുറിച്ചുമാറ്റിയിരുന്നു. അപ്പോേഴക്കും രാജു തളർന്ന് അവശനായി.

അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇയാളെ വലയിൽ താഴെയിറക്കി. തുടർന്ന്, ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് ഏറെ വൈകാതെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പാർവതി. മക്കൾ: റിജോ, റോഷ്‌നി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !