ദുബായ് : കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്.
അൽ ഐനിലെ സ്വൈഹാനിൽ 51.8°സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 2017ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ ഇത് മറികടന്നതായിട്ടാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താപനിലയിൽ വർധനവുണ്ടാകുന്നു എന്നതിന്റെ സൂചനയാണിത്.അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഈ താപനില വർധനക്കിടയിലും കിഴക്കൻ മലയോരപ്രദേശങ്ങളിലും തെക്കൻ മേഖലകളിലും മേഘരൂപീകരണം നടക്കുന്നുണ്ട്. ഇത് പലപ്പോഴും ഉച്ചകഴിഞ്ഞ് മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും കാരണമാകാറുണ്ട്. ഈർപ്പം കൂടുതലായതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും ചൂടും ഉഷ്ണവും വർധിക്കുന്നതായി അനുഭവപ്പെടാം.
ഈ മാസത്തെ ശരാശരി താപനില 34.7°സെൽഷ്യസിനും 36.5°സെൽഷ്യസിനും ഇടയിലാണ്. ഏറ്റവും ഉയർന്ന താപനില 40.9°സെൽഷ്യസിനും 43.2°സെൽഷ്യസിനും ഇടയിലായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 29.3°സെൽഷ്യസിനും 31°സെൽഷ്യസിനും ഇടയിലായിരിക്കും. 2013-ൽ ജബൽ മേബ്രയിൽ രേഖപ്പെടുത്തിയ 16.1°സെൽഷ്യസ് ആണ് ഓഗസ്റ്റിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. മണിക്കൂറിൽ 127.8 കി.മീ. വേഗത്തിൽ കാറ്റടിച്ചതായി 2023ൽ അൽ ഹയറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈർപ്പമുള്ളതും ചൂടുകൂടിയതുമായ കാലാവസ്ഥയാണ് ഓഗസ്റ്റ് മാസത്തിൽ പൊതുവായി യുഎഇയിൽ അനുഭവപ്പെടുന്നത്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.