തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കരണവുമായി മന്ത്രി വി ശിവന്‍കുട്ടി.
![]() |
സ്കൂള്‍ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
കലോത്സവം, കായികമേള ശാസ്ത്രമേള എന്നിങ്ങനെ സ്കൂളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കുരുന്നുകള്‍ക്ക് ഇനി കളര്‍ കുപ്പായങ്ങള്‍ ഇടാമെന്ന സുപ്രധാന തീരുമാനവും മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്കൂള്‍ ചട്ടങ്ങളില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുകയാണ് മന്ത്രി. തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ആയിരുന്നു ഇതിന്റെ പ്രഖ്യാപനം. കുരുന്നുകള്‍ വര്‍ണ്ണപ്പൂമ്പാറ്റകള്‍ ആയി പറന്നു നടക്കട്ടെ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.