എടപ്പാൾ : ചിരട്ടക്ക് വില കൂടിയതോടെ ആലയിൽ പണി എടുക്കുന്നവർക്ക് ദുരിത നാളുകളാണ്. തേങ്ങക്ക് വില കൂടിയപ്പോൾ തേങ്ങാ കർഷകർ സന്തോഷത്തിലായെങ്കിലും വെളിച്ചെണ്ണയുടെ വില വർദ്ധനവും സ്വമേധയാ വന്നു. ഇതോടെ ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ ഉപയോഗവും കുറഞ്ഞു.
ആലയിൽ പണി എടുക്കുന്നവർ ഒരു കിലോ ചിരട്ട അഞ്ച് രൂപക്ക് വാങ്ങിയിരുന്നത് ഇപ്പോൾ മുപ്പത് രൂപയായി. കുറച്ച് ദിവസം മുമ്പ് മുപ്പത്തിഅഞ്ച് രൂപയായിരുന്നു. ഒരു കിലോ ചിരട്ടയിൽ എട്ട് തേങ്ങയുടെ ചിരട്ടയാണ് ഉണ്ടാവുക. അതായത് പതിനാറ് പൊളി.ഒരു മടവാൾ (മടാൾ) ചൂടാക്കാൻ ഒരു കിലോക്ക് മേലെ വരുമെന്നാണ് പന്താവൂരിൽ സ്വന്തമായി ആല നടത്തുന്ന അമ്പത്തഞ്ചുകാരനായ മണികണ്ഠൻ പറയുന്നത്. കിലോ അഞ്ച് രൂപക്ക് കിട്ടിയിരുന്ന കാലത്ത് ഒരു മടവാൾ ( മടാൾ) ചൂടാക്കി മൂർച്ഛ കൂട്ടിയാൽ നൂറ് രൂപയാണ് കിട്ടിയിരുന്നത്.
ഇപ്പോൾ ചിരട്ടക്ക് വില കൂടിയപ്പോഴും കിട്ടുന്നത് നൂറ് തന്നെ. കാലത്ത് മുതൽ വൈകീട്ട് വരെ പണി എടുത്താൽ ചിരട്ടക്കാരന് കൊടുക്കുന്ന പണം കഴിച്ചാൽ തന്റെ അദ്ധ്വാനത്തിന്റെ തുക വളരെ തുച്ഛമാകുന്ന അവസ്ഥയാണെന്നും നാല്പത് വർഷത്തിന് മുകളിലായി ഈ തൊഴിൽ ചെയ്യുന്ന വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശിയും ഇപ്പോൾ ഇരുപത് വർഷമായി പന്താവൂരിൽ താമസവും, ആലയിൽ പണി എടുക്കുന്ന മണികണ്ഠൻ പറയുന്നു.
തന്റെ അച്ഛച്ഛനായ അറമുഖന്റേയും അച്ഛനായ കൃഷ്ണന്റേയും കീഴിലാണ് ചെറുപ്രായത്തിൽ തന്നെ ഈ പണി സ്വായത്തമാക്കിയത്. ഭാര്യയും രണ്ട് മക്കളുമാണ് മണികണ്ഠന്. മകളുടെ വിവാഹം കഴിഞ്ഞു.തേങ്ങക്കും വെളിച്ചെണ്ണക്കും വില കുറയുന്നതോടെ ചിരട്ടക്കും വില കുറയുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് മണികണ്ഠൻ. ആലയിൽ പണി എടുക്കുന്നവരുടെ പ്രതിസന്ധി ഉടൻ തീരും എന്ന പ്രതീക്ഷയിലാണ് മണികണ്ഠൻ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.