മലേഗാവ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് മേധാവിയെ പ്രതി ചേര്‍ക്കാൻ നിര്‍ദ്ദേശമുണ്ടായിരുന്നു ; അന്വേഷണ സംഘാംഗം.

മുംബൈ: കോളിളക്കം സൃഷ്ടിച്ച മലേഗാവ് സ്‌ഫോടന കേസില്‍ ആര്‍എസ്എസ് മേധാവിയെ പ്രതി ചേര്‍ക്കാൻ ഉന്നതതലത്തില്‍നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അന്വേഷണ സംഘാംഗം. 

കേസില്‍ മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ ( എടിഎസ്) അന്വേഷണ സംഘത്തിലുണ്ടായിരുന്ന മെഹ്ബൂബ് മുജാവറാണ് വെളിപ്പെടുത്തിയത്.

എനിക്കെതിരെയും കേസുകള്‍ വ്യാജമായി കെട്ടിച്ചമച്ചു. പിന്നീട് അതൊക്കെ ഒഴിവായെന്നും മുജാവര്‍ പറയുന്നു. എനിക്കറിയാമായിരുന്നു ഇതൊരു കള്ളക്കേസായിരുന്നുവെന്ന്. അതിനാലാണ് അവരെനിക്കെതിരെയും കേസുകളെടുത്തത്‌." അദ്ദേഹം പറഞ്ഞു.

മുജാവറിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്ത് വന്നു. മലേഗാവ് സ്‌ഫോടന കേസിന് പിന്നിലെ ഗൂഢാലോചനയാണ് ഇപ്പോള്‍ വെളിപ്പെട്ടതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മുജാവിറിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു.

2008-ലാണ് മലേഗാവ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഹിന്ദു ഭീകരത, കാവി ഭീകരത തുടങ്ങിയ പദങ്ങള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ പി. ചിദംബരം ഉപയോഗിച്ചത് വലിയ വിവാദമായി മാറിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !