വീടിനു സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: വീടിനു സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടികളെ ഉപദ്രവിച്ച കേസിൽ ഒളിവിലായിരുന്ന ഓട്ടോഡ്രൈവറെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.

വളളക്കടവ് സ്വദേശിയും നിലവിൽ പൂവാർ മേഖലയിൽ താമസിക്കുന്നതുമായ സാജിദിനെ(26) ആണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആമ്പൽക്കുളം ഭാഗത്തുളള പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെയായിരുന്നു ഇയാൾ ഉപദ്രവിച്ചത്.
കുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.തുടർന്ന് ഇയാളെ എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ. എം.പ്രശാന്ത്, സീനിയർ സി.പി.ഒ.മാരായ വിനയകുമാർ, രെജിൻ, കണ്ണൻ എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !