കോട്ടയം: പുരാതനവും പ്രത്യക്ഷ മഹാഗണപതി സാന്നിധ്യം കൊണ്ട് പ്രശസ്തവുമായ സൂര്യകാലടി മനയിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾ 23ന് ആരംഭിക്കും.
ചടങ്ങുകൾക്ക് തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. 23ന് രാവിലെ മഹാഗണപതിഹോമം, 12 മണിക്ക് പ്രഭാഷണം മോഹൻജി , വൈകിട്ട് അഞ്ചിന് തായമ്പക, ആറുമണിക്ക് വിനായക ചതുർത്ഥി സമാരംഭസഭ തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ അധ്യക്ഷതയിൽ നടക്കും . അവിട്ടം തിരുനാൾ ആദിത്യ വർമ്മ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പങ്കെടുക്കും.തുടർന്ന് ആദരിക്കൽ ചടങ്ങ് വന്ദേമാതരം നൃത്തശില്പം , വാസ്തു കലശം വാസ്തുബലി, 24ന് 12 മണിക്ക് പ്രഭാഷണം ഡോ: എൻ ആർ മധു , വൈകീട്ട് അഞ്ചിന് സംഗീതാർച്ചന ഏഴിന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജലഹരി, 25ന് 12 മണിക്ക് പ്രഭാഷണം ആർ. രാമാനന്ദ്, വൈകിട്ട് ആറിന് നാമസങ്കീർത്തനം തുടർന്ന് തിരുവാതിര, 26-ന് രാവിലെ മുതൽ ശ്രീചക്രമഹായാഗം , ശ്രീചക്രപൂജ, 12മണിക്ക് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെ പ്രഭാഷണം , ചടങ്ങിൽ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പങ്കെടുക്കും.വൈകിട്ട് അഞ്ചിന് ശ്രീചക്രപൂജ ത്രിതീയ സവനം, 5 .45 ന് നൃത്തം, ആറിന് സുഹാസിനി പൂജ - 108 വനിതകളെ ലളിത മഹാത്രിപുരസുന്ദരി പരാഭട്ടാരിക ആവരണ ദേവതകളായി പൂജിച്ചു പൂജ നവാവരണ നൃത്തം ഇവ നടക്കും . 27ന് വിനായക ചതുർത്ഥിദിനം രാവിലെ ആറു മുതൽ സഹസ്രാഷ്ടാധിക അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് ഗണേശ സംഗീത ആരാധന, പഞ്ചാരിമേളം, പ്രത്യക്ഷ ഗണപതി പൂജ, കലശാഭിഷേകം, 12ന് പ്രഭാഷണം വിമൽ വിജയ് ഒന്നിന് ഗണപതി പ്രാതൽ രാത്രി എട്ടിന് കഥകളി നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.