"ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനം" KCBC ടെമ്പറന്‍സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള
ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ചത്തീസ്ഗഡ്ഡിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേന്ദ്ര ഭരണക്കാരുടെ കേരളത്തിലെ സമീപനമെന്ന് കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമീപനം 'എട്ടുനിലയില്‍ പൊട്ടി' സാമാന്യജനം തിരിച്ചറിഞ്ഞു.
വിഷയം എന്‍.ഐ.എ. കോടതിയില്‍ എത്താന്‍ തക്കവിധം എഫ്.ഐ.ആറിട്ട് കീഴ്കോടതികളില്‍ ജാമ്യത്തെ എതിര്‍ത്തവരും തെറ്റിദ്ധരിപ്പിക്കുന്നവരും നമ്മുടെ ആളുകളല്ല. ആണെന്ന് ബോധിപ്പിക്കാനുള്ള ശ്രമം വിഫലശ്രമം മാത്രമാണ്.
മതപരിവര്‍ത്തനമോ, മനുഷ്യക്കടത്തോ ഒന്നുമല്ല നമ്മുടെ രാജ്യത്ത് നടക്കുന്നത് മറിച്ച് മതവര്‍ഗ്ഗീയ തീവ്രവാദമാണ് കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചതിലൂടെ നടക്കുന്നത്,കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെ പ്രസ്താവന പറയുന്നു.
സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.