നെയ്യാർഡാം: കള്ളിക്കാട് ആയുഷ്മാൻ ആയുർ മന്ദിരം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ കേന്ദ്ര സർക്കാരിൻ്റെ 1.65 കോടി രൂപയുടെ ഹെൽത്ത് ഗ്രാന്റ് ഉപയോ ഗിച്ച് നിർമ്മിക്കുന്ന മൂന്ന് ആയൂഷ്മാൻ ആയുർ മന്ദിരങ്ങളിൽ പണി പൂർത്തീ കരിച്ച പന്ത സബ്സെന്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര ന്യൂനപക്ഷ,ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് ബിന്ദു.വി.രാജേഷ് ,വികസനകാര്യ ചെയർമാൻ ആർ. വിജയൻ, ക്ഷേമകാര്യ ചെയർപെഴ്സൺ എൽ സാനുമതി ,പഞ്ചായത്തംഗങ്ങളായ ദിലീപ് കുമാർ ,എസ് എസ് അനില ,കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്യാംലൈജു എന്നിവർ പങ്കെടുത്തു. ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൻ്റെ പേരിൽ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് സി പി എമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു.
വനവാസി ഗോത്രവർഗ്ഗക്കാർ ഏറെയുള്ള സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരാണ് മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. ചത്തീസ്ഗഡിൽ ഇതേപ്പറ്റി സംസാരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ബി ജെ പിയുടെ സമീപനം നിക്ഷ്പക്ഷവും ആത്മാർത്ഥവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എക്കാലത്തെയും ഏറ്റവും വലിയ ജനക്ഷേമ വികസന പദ്ധതികളാണ് കേന്ദ്ര ബിജെപി സർക്കാർ ആരോഗ്യമേഖലയിലുൾപ്പെടെ നടപ്പിലാക്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.