കോട്ടയം;വികാരഭരിതമായ വിഡിയോ പങ്കുവച്ച് ഗായിക അഭിരാമി സുരേഷ്. കർക്കടക വാവുമായി ബന്ധപ്പെട്ട് പിതാവിന് വേണ്ടിയുള്ള കർമങ്ങൾ ചെയ്യാൻ എത്തിയതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്.
അപ്രതീക്ഷിതമായ വേർപാടുകളും വേദനകളും അനുഭവിക്കുന്നവർക്ക് ശക്തി പകരുന്നതാണ് വിഡിയോ. സഹോദരി അമൃതയും ബലി തർപ്പണത്തിന് എത്തിയിരുന്നു. ഒട്ടും സഹിക്കാൻ പറ്റാത്ത വേദനകളും വേർപാടുകളും സഹിച്ച് മുന്നോട്ട് പോകേണ്ടതാണ് നമ്മുടെ ജീവിതമെന്ന് അഭിരാമി പറഞ്ഞു. ‘പല അപ്രതീക്ഷിതമായ വേദനകളും വേർപാടുകളും ഉണ്ടാകും. പക്ഷേ നമുക്ക് മുന്നോട്ട് പോയെ പറ്റൂ. നമ്മെ വേർപിരിഞ്ഞു പോയവർക്ക് വേണ്ടിയെങ്കിലും നല്ലതായി ജീവിച്ച് കാണിക്കണം.വേദനകളും വേർപാടുകളും സഹിക്കുന്ന എല്ലാവർക്കും അത് നേരിടാൻ ശക്തി ഉണ്ടാവട്ടെ’, എന്ന് അഭിരാമി പറഞ്ഞു.അഭിരാമിയുടെ പിതാവ് ബലിതർപ്പണ ചടങ്ങുകൾക്കായി പോയിരുന്ന എട്ടുകാട്ട് കളരിക്കൽ ഭഗവതി ക്ഷേത്രത്തിലാണ് പിതാവിന്റെ ബലിതർപ്പണത്തിന് അഭിരാമിയും സഹോദരിയും എത്തിയത്. അച്ഛൻ വളരെ വേഗം തങ്ങളെ വിട്ടുപോയത് ഹൃദയഭേദകമാണെന്ന് അഭിരാമി കുറിച്ചു. അദ്ദേഹം ഒരിക്കൽ വളരെ ഭക്തിയോടെ ചെയ്തിരുന്നത് ഇപ്പോൾ ഞങ്ങൾ തുടരുന്നു എന്നും അഭിരാമി പറഞ്ഞു. ‘ഇത് സഹതാപത്തിനു വേണ്ടിയല്ല. വേദനയിലും പുഞ്ചിരിക്കുന്നത് ഒരുതരം ശാന്തമായ ശക്തിയാണെന്ന ഓർമപ്പെടുത്തലാണ്.
നമ്മുടെ പൂർവികർ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ തകർന്നുപോകുന്നത് കാണാനല്ല, മറിച്ച് അവരുടെ അനുഗ്രഹങ്ങളാൽ നമ്മെ ഉയർത്താനാണ്. ഇന്നേ ദിവസം അഘാത ദുഃഖത്തിലായിരിക്കുന്ന എല്ലവരോടും സ്നേഹവും പിന്തുണയും അറിയിക്കുന്നു', അഭിരാമി വിഡിയോയ്ക്കൊപ്പം കുറിച്ചു.
വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അഭിരാമിയുടെ വാക്കുകൾ സത്യമാണെന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ തീരുമാനങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകണം എന്നും ഒരാൾ അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.